ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മീ​രാ സ​ന്യാ​ൽ അ​ന്ത​രി​ച്ചു
Friday, January 11, 2019 11:48 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ബാ​ങ്ക​റു​മാ​യ മീ​രാ സ​ന്യാ​ൽ (57) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം.

റോ​യ​ൽ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ൻ​ഡി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീവ് സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് മീ​ര ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ സൗ​ത്തി​ൽ​നി​ന്നു മീ​ര ജ​ന​വി​ധി തേ​ടുകയും ചെയ്തിരുന്നു.

ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ഡി​യ മീ​രാ സ​ന്യാ​ലി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.