ഫോ​ർ​വേ​ഡ് മെ​സേ​ജു​ക​ൾ​ക്ക് വീ​ണ്ടും നി​യ​ന്ത്ര​ണ​വു​മാ​യി വാ​ട്സ്ആ​പ്പ്
Tuesday, January 22, 2019 3:51 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഫോ​ര്‍​വേ​ഡ് മെ​സേ​ജി​ൽ വ​രു​ത്തി​യ നി​യ​ന്ത്ര​ണം എ​ല്ലാ രാ​ജ്യ​ത്തെ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബാ​ധ​ക​മാ​ക്കി വാ​ട്‌​സ്ആ​പ്പ്. പു​തി​യ അ​പ്‌​ഡേ​റ്റ് പ്ര​കാ​രം ഒ​രേ സ​മ​യം അ​ഞ്ചി​ല​ധി​കം പേ​ര്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ ഫോ​ര്‍​വേ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​പു​തി​യ സം​വി​ധാ​നം.

ജൂ​ലൈ മു​ത​ല്‍ ഇ​ന്ത്യ​യി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ വ​രു​ത്തി​യ ഈ ​മാ​റ്റം ഇ​നി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​റ് മാ​സ​ത്തെ പ​രീ​ക്ഷ​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞു​മാ​ണ് നി​യ​ന്ത്ര​ണം എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പു​തി​യ അ​പ്‌​ഡേ​റ്റ് സ്വ​കാ​ര്യ മെ​സേ​ജു​ക​ളെ കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍.

വ്യാ​ജ വാ​ർ​ത്ത​ത​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ, ബ്ര​സീ​ല്‍. ഇ​ന്തൊ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലും വാ​ട്‌​സ്ആ​പ്പ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​ത്. 250 മി​ല്ല്യ​ൻ ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.