ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കി​ല്ല; ഇ​തി​ലും വ​ലി​യ ഓ​ഫ​റു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പി.​ജെ. കു​ര്യ​ൻ
Saturday, March 23, 2019 11:11 AM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി ടി​ക്ക​റ്റി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ താ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​ത് അ​സം​ബ​ന്ധ​മാ​ണ്. ഇ​തി​ലും വ​ലി​യ ഓ​ഫ​റു​ക​ൾ ല​ഭി​ച്ചി​ട്ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന​പ്പോ​ഴാ​ണ് മ​റ്റൊ​രു വ​ലി​യ ഓ​ഫ​ർ ല​ഭി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്താ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​നി​ക്കു സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കാ​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ഇ​ടു​ക്കി ന​ൽ​കി​ക്കൊ​ണ്ട് പ​ത്ത​നം​തി​ട്ട സീ​റ്റ് ത​നി​ക്കു ന​ൽ​കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്കു മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ന്നെ അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉന്നയിക്കുന്നത്. ആ​രാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. കോ​ണ്‍​ഗ്ര​സു​കാ​രോ ഇ​തു പ​ട​ച്ചു​വി​ട്ട​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും പി.​കെ. കു​ര്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.