ചൂ​ട് വീ​ണ്ടും കൂ​ടു​ന്നു; പാ​ല​ക്കാ​ട്ട് വീ​ണ്ടും 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്
Saturday, March 23, 2019 8:15 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും ചൂ​ട് കൂ​ടു​ന്നു. പാ​ല​ക്കാ​ടാ​ണ് ഇന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്, 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. വേ​ന​ൽ ക​ടു​ത്ത​തി​നു പി​ന്നാ​ലെ ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ല​ക്കാ​ട് 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മാ​ർ​ച്ച് ഏ​ഴി​നാ​ണ് ഇ​തി​നു മു​ൻ​പ് 39 ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​രാ​ശ​രി താ​പ​നി​ല​യി​ൽ നി​ന്നും ഒ​രു ഡി​ഗ്രി​യി​ലേ​റെ വ​ർ​ധ​ന​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പാ​ല​ക്കാ​ട് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ പ​ത്തു ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച വ​രെ താ​പ​നി​ല​യി​ൽ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞായറാഴ്ച കൂ​ടി​യ താ​പ​നി​ല​യി​ൽ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​കും. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച​യോ​ടെ സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ​യി​ൽ 38 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വേ​ന​ലി​ൽ ഇ​തു​വ​രെ പെ​യ്യേ​ണ്ട 15.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യു​ടെ സ്ഥാ​ന​ത്ത് പെ​യ്ത​ത് 9.8 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് ഇ​തു​വ​രെ ഏ​റ്റ​വും കു​റ​വ് വേ​ന​ൽ മ​ഴ പെ​യ്ത​ത്. കാ​സ​ർ​ഗോ​ഡ് നൂ​റു ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത് 99 ശ​ത​മാ​ന​വു​മാ​ണ് മ​ഴ​ക്കു​റ​വ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ പെ​യ്ത​ത്. 47 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ഇ​തി​നോ​ട​കം ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.