സ്മി​ത്ത് ന​യി​ച്ചു: മും​ബൈ​യെ വീ​ഴ്ത്തി രാ​ജ​സ്ഥാ​ൻ
Saturday, April 20, 2019 8:00 PM IST
ജ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ തോ​ൽ​പ്പി​ച്ച​ത്. 161 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഏ​ഴു പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു.

59 റ​ണ്‍​സെ​ടു​ത്ത് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്താ​ണ് രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ​ശി​ല്പി. 43 റ​ണ്‍​സെ​ടു​ത്ത റി​യാ​ൻ പ​രാ​ഗും 35 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു സാം​സ​ണും സ്മി​ത്തി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. സീ​സ​ണി​ൽ രാ​ജ​സ്ഥാ​ന്‍റെ മൂ​ന്നാം ജ​യ​വു​മാ​ണി​ത്.

നേ​ര​ത്തേ, ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ണ്‍​സാ​ണ് എ​ടു​ത്ത​ത്. അ​ർ​ദ്ധ സെ​ഞ്ചു​റി നേ​ടി​യ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കി​ന്‍റെ (65) മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 34 റ​ണ്‍​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വും 23 റ​ണ്‍​സെ​ടു​ത്ത ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.