ഭീ​തി​യൊ​ഴി​യാ​തെ സിം​ഹ​ള മ​ണ്ണ്; കൊ​ളം​ബോ​യി​ൽ വീ​ണ്ടും ബോം​ബ് ക​ണ്ടെ​ത്തി
Wednesday, April 24, 2019 7:04 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ ഈ​സ്റ്റ​ർ ദി​ന സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്നു മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷ​വും കൊ​ളം​ബോ​യി​ൽ ബോം​ബ് ക​ണ്ടെ​ത്തി. ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ മോ​ട്ടോ​ർ ബൈ​ക്കി​ൽ ഒ​ളി​ച്ചു സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടു​ത്തെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​വി​ലെ ആ​റി​ന് ബോം​ബ് ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ​ത്. പോ​ലീ​സ് ബോം​ബ് മോ​ട്ടോ​ർ ബൈ​ക്കി​ൽ​നി​ന്നു നീ​ക്കി നി​ർ​വീ​ര്യ​മാ​ക്കി.

ശ്രീ​ല​ങ്ക​യി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 359 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഒ​ടു​വി​ലെ വി​വ​രം. 500 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 58 പേ​രെ ശ്രീ​ല​ങ്ക​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.