ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി
Thursday, April 25, 2019 2:39 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ പ​രാ​തി​ക്കു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ സു​പ്രീം കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്കി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ​മി​തി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്കു പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നു അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ് ബെ​യി​ൻ അ​റി​യി​ച്ച​തു പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ജ​സ്റ്റീ​സ് പ​ട്നാ​യി​ക്കി​ന്‍റെ മേ​ൽ​നോ​ട്ട സ​മി​തി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ, ഐ​ബി, ഡ​ൽ​ഹി പോ​ലീ​സ് എ​ന്നി​വ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സീ​ൽ​വെ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നു​ശേ​ഷം കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. അ​തേ​സ​മ​യം, ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ച്ച സു​പ്രീം​കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി​യി​ൽ​നി​ന്ന് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ പി​ൻ​മാ​റി. പ​രാ​തി​ക്കാ​രി ജ​സ്റ്റീ​സ് ര​മ​ണ​യ്ക്കെ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തി​നാ​ലാ​ണ് പി​ന്മാറ്റം.

നേ​ര​ത്തേ, ഗൂ​ഡാ​ലോ​ച​ന കേ​സി​ലെ അ​ന്വേ​ഷ​ണം യു​വ​തി​യു​ടെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ലെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

സ​ത്യം എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ജ​ന​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഏ​തു രേ​ഖ സ​മ​ർ​പ്പി​ച്ചാ​ലും അ​ത് പ​രി​ഗ​ണി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ഉ​ണ്ടെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യും നി​രീ​ക്ഷി​ച്ചു. കോ​ട​തി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ദി​വ​സം​തോ​റും വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ലെ സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.