മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി അ​ട​യ്ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി വീ​ണ്ടും ട്രം​പ്
Thursday, April 25, 2019 3:15 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​ഭ​യാ​ർ​ഥി​ക​ളെ മെ​ക്സി​ക്കോ ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ അ​തി​ർ​ത്തി അ​ട​യ്ക്കു​മെ​ന്ന ഭീഷണിയുമായി വീ​ണ്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റാ​നാ​യി ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ അ​തി​ർ​ത്തി​യി​ൽ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും ഇ​വ​രെ ത​ട​യാ​ൻ മെ​ക്സി​ക്കോ ത​യാ​റാ​ക​ണ​മെ​ന്നും ട്രം​പ് ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭ​യാ​ർ​ഥി​ക​ളെ മെ​ക്സി​ക്കോ ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ അ​യ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​തി​ർ​ത്തി അ​ട​യ്ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. അതേസമയം, ട്രം​​​​​പി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​യാ​​​​​ൽ ശ​​​​​ത​​​​​കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ഡോ​​​​​ള​​​​​ർ വ​​​​​രു​​​​​ന്ന യു​​​​​എ​​​​​സ്-​​​​​മെ​​​​​ക്സി​​​​​ക്കോ വ്യാ​​​​​പാ​​​​​രം നി​​​​​ല​​​​​യ്ക്കും. ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​ങ്ങോ​​​​​ട്ടും ഇ​​​​​ങ്ങോ​​​​​ട്ടും പോ​​​​​കാ​​​​​നും ക​​​​​ഴി​​​​​യാ​​​​​താ​​​​​വും.

എ​​​​​ൽ​​​​​സാ​​​​​ൽ​​​​​വ​​​​​ദോ​​​​​ർ, ഹോ​​​​​ണ്ടു​​​​​റാ​​​​​സ്, ഗ്വാ​​​​​ട്ടി​​​​​മാ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ മ​​​​​ധ്യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു യു​​​​​എ​​​​​സ് ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി നി​​​​​ര​​​​​വ​​​​​ധി​​ പേ​​​ർ പോ​​​കു​​​​​ന്നു​​​​​ണ്ട്. മെ​​​​​ക്സി​​​​​ക്കോ മു​​​​​റി​​​​​ച്ചു​​​​​ക​​​​​ട​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​ർ യു​​​​​എ​​​​​സ് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ മൂ​​​ലം യു​​​​​എ​​​​​സി​​​​​ന് വ​​​​​ലി​​​​​യ ധ​​​​​ന​​​​​ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​താ​​​​​യി ട്രം​​​​​പ് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.