സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കൊ​ണ്ട് ബി​ജെ​പി ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് കേ​ജ​രി​വാ​ൾ
Saturday, May 18, 2019 8:51 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ബി​ജെ​പി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ​ക്കൊ​ണ്ട് ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ഇ​ന്ദി​രാ​ഗാ​ന്ധി​യെ​പ്പോ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ൽ താ​നും കൊ​ല്ല​പ്പെ​ടും. ബി​ജെ​പി ത​ന്‍റെ പി​ന്നാ​ലെ​യു​ണ്ട്. ത​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​ജെ​പി​യെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ച് ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ൽ പ്രാ​ദേ​ശി​ക ടെ​ലി​വി​ഷ​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​ക്കി​ടെ കേ​ജ​രി​വാ​ളി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ചാ​ണ് അ​ക്ര​മി​യെ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.