തെ​റ്റു പ​റ്റി​യാ​ൽ ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​യ​ണം; ഇ​ട​തു​പ​ക്ഷ​ത്തോ​ടു സി. ​ദി​വാ​ക​ര​ൻ
Friday, May 24, 2019 9:41 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യം സം​ഘ​ടി​ത നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണ​മെ​ന്ന് സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി ​ദി​വാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രാ​ജ​യം സം​ഘ​ടി​ത നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. കാ​ര​ണം ഇ​ട​തു​പ​ക്ഷം പ​രി​ശോ​ധി​ക്ക​ണം. മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​ക്കു കാ​ര​ണം ശ​ബ​രി​മ​ല മാ​ത്ര​മ​ല്ല. ശ​ബ​രി​മ​ല പ​ല​കാ​ര​ണ​ങ്ങ​ളി​ൽ ഒ​രു കാ​ര​ണം മാ​ത്ര​മാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ നി​ല​പാ​ടി​ൽ ഇ​ട​തു​പ​ക്ഷം ച​ർ​ച്ച ചെ​യ്താ​ണു തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ല. ആ​ദ്യം സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​ത് ബി​ജെ​പി​ക്കാ​രും കോ​ണ്‍​ഗ്ര​സു​കാ​രു​മാ​ണെ​ന്നും ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും പ്ര​ക​ട​ന​വും വോ​ട്ടാ​യി​ല്ല. ജ​ന​ങ്ങ​ളു​ടെ പ​ൾ​സ് പ​ഠി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം ഇ​നി​യെ​ങ്കി​ലും ശ്ര​മി​ക്ക​ണം. നേ​താ​ക്ക​ൾ പ്രോ​ട്ടോ​ക്കോ​ൾ നോ​ക്കാ​തെ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങ​ണം. പ​ഴ​യകാ​ല നേ​​താ​ക്ക​ൾ ജ​ന​ങ്ങ​ളോ​ടു സം​വ​ദി​ച്ചി​രു​ന്നു. തെ​റ്റു പ​റ്റി​യാ​ൽ അ​ത് ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​യ​ണ​മെ​ന്നും ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ഇ​ട​തു​പ​ക്ഷം സാ​മൂ​ഹി​ക വി​ഷയ​​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും വ​ഴി​മാ​റി ന​ട​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്കു നേ​ട്ട​മു​ണ്ടാ​യെ​ന്നും ദി​വാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.