പോ​രാ​ട്ട​ഭൂ​മി​യി​ൽ വീ​ണ്ടും ഏ​ക​നാ​യി സ്റ്റീ​വ് സ്മി​ത്ത്; ഓ​സീ​സ് 250-ന് ​പു​റ​ത്ത്
Saturday, August 17, 2019 10:15 PM IST
ല​ണ്ട​ൻ: ര​ണ്ടാം ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 250 റ​ണ്‍​സി​ന് പു​റ​ത്ത്. എ​ട്ട് റ​ണ്‍​സി​ന്‍റെ നേ​രി​യ ലീ​ഡ് വ​ഴ​ങ്ങി​യാ​ണ് ഓ​സ്ട്രേ​ലി​യ ഓ​ൾ​ഒൗ​ട്ടാ​യ​ത്. ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഇം​ഗ്ല​ണ്ട് 258 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

സ്റ്റീ​വ് സ്മി​ത്താ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ടോ​പ് സ്കോ​റ​ർ. 161 പ​ന്തി​ൽ നി​ന്ന് സ്മി​ത്ത് 92 റ​ണ്‍​സ് നേ​ടി. ജോ​ഫ്ര ആ​ർ​ച്ച​റി​ന്‍റെ പ​ന്തു കൊ​ണ്ട സ്റ്റീ​വ് സ്മി​ത്ത് റി​ട്ട​യേ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. 80 റ​ണ്‍​സ് എ​ടു​ത്ത് നി​ൽ​ക്കേ​യാ​യി​രു​ന്നു സ്മി​ത്തി​ന് ജോ​ഫ്ര ആ​ർ​ച്ച​റു​ടെ ബൗ​ണ്‍​സ​ർ മു​ഖ​ത്തു​കൊ​ണ്ട് പ​രി​ക്കേ​റ്റ​ത്.

ഇ​തി​നി​ടെ സ്റ്റീ​വ് സ്മി​ത്തി​നെ തേ​ടി ഒ​രു അ​പൂ​ർ​വ നേ​ട്ട​മെ​ത്തി. ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തു​ട​ർ​ച്ച​യാ​യി ഏ​ഴ് ത​വ​ണ 50 റ​ണ്‍​സ് ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് സ്മി​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. 239, 76, 102, 83, 144, 142, 92 എ​ന്നി​ങ്ങ​ന​യാ​ണ് സ്മി​ത്തി​ന്‍റെ അ​വ​സാ​ന ഏ​ഴ് ഇ​ന്നിം​ഗ്സു​ക​ൾ.

ഇം​ഗ്ല​ണ്ടി​നാ​യി സ്റ്റു​വ​ർ​ട്ട് ബ്രോ​ഡ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. ക്രി​സ് വോ​ക്സ് മൂ​ന്നും ആ​ർ​ച്ച​ർ ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യ ദി​വ​സം പൂ​ർ​ണ​മാ​യി മ​ഴ ക​ളി​ച്ച മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം ദി​നം നാ​ലി​ന് 80/4 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ് ക​ളി​യാ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.