ബ​ഷീ​​റി​ന്‍റെ മൊ​ബൈ​ൽ എ​വി​ടെ?; പോ​ലീ​സി​നെ ത​ള്ളി സി​റാ​ജ് മാ​നേ​ജ്മെ​ന്‍റ്; ദു​രൂ​ഹ​ത
Sunday, August 18, 2019 1:02 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി സി​റാ​ജ് പ​ത്ര മാ​നേ​ജ്മെ​ന്‍റ്. പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തു ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​തെ​ന്നു സി​റാ​ജ് മാ​നേ​ജ​ർ സെ​യ്ഫു​ദ്ദീ​ൻ ഹാ​ജി പ്ര​തി​ക​രി​ച്ചു.

ബ​ഷീ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​ത്ത​തി​ലും അ​ദ്ദേ​ഹം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഫോ​ണ്‍ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. അ​പ​ക​ടം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് ഈ ​ഫോ​ണ്‍ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ്യൂ​സി​യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഈ ​ഫോ​ണി​ലേ​ക്കു വി​ളി​ച്ചി​രു​ന്നു. അ​പ്പോ​ൾ ഒ​രു പു​രു​ഷ​ൻ മൊ​ബൈ​ൽ അ​റ്റ​ൻ​ഡ് ചെ​യ്തി​രു​ന്ന​താ​യും സെ​യ്ഫു​ദ്ദീ​ൻ ഹാ​ജി വ്യ​ക്ത​മാ​ക്കി. ഫോ​ണ്‍ ന​ശി​ച്ചു​പോ​യേ​ക്കാ​മെ​ന്ന പോ​ലീ​സി​ന്‍റെ നി​ഗ​മ​നം ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് സി​റാ​ജ് മാ​നേ​ജ്മെ​ന്‍റ്.

പ​രാ​തി​ക്കാ​ര​ൻ മൊ​ഴി ന​ൽ​കാ​ൻ വൈ​കി​യ​തി​നാ​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ച​തെ​ന്ന പോ​ലീ​സി​ന്‍റെ വാ​ദ​വും സെ​യ്ഫു​ദ്ദീ​ൻ ഹാ​ജി ത​ള്ളി. അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു​ശേ​ഷം പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി മു​ത​ൽ താ​ൻ മ്യൂ​സി​യം പോ​ലീ​സി​നൊ​പ്പ​മു​ണ്ട്. എ​ന്നാ​ൽ ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നോ, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ അ​മി​ത വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യു​മാ​ണു കാ​റോ​ടി​ച്ചി​രു​ന്ന​തെ​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ​ഹ​യാ​ത്രി​ക​യാ​യ വ​ഫ ഫി​റോ​സി​നും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി.​ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.