അ​ട്ടി​മ​റി ന​ട​ന്നു; പു​ര​സ്കാ​രം കി​ട്ടാ​ത്ത​ത് രാ​ഷ്ട്രീ​യ​ബ​ന്ധം ഇ​ല്ലാ​ത്ത​തി​നാ​ലെ​ന്ന് ടി.​പി. ഔ​സേ​പ്പ്
Monday, August 19, 2019 10:46 AM IST
തി​രു​വ​ന​ന്ത​പു​രം: ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി ന​ട​ന്നെ​ന്ന് പ​രി​ശീ​ല​ക​ൻ ടി.​പി. ഔ​സേ​പ്പ്. പ​രി​ശീ​ല​ക​രു​ടെ വേ​ദ​ന അ​വാ​ർ​ഡ് തീ​രു​മാ​നി​ക്കു​ന്ന​വ​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ല. ത​നി​ക്ക് പു​ര​സ്കാ​രം കി​ട്ടാ​ത്ത​ത് രാ​ഷ്ട്രീ​യ​ബ​ന്ധം ഇ​ല്ലാ​ത്ത​തി​നാ​ലെ​ന്നും ടി.​പി. ഔ​സേ​പ്പ് പ​റ​ഞ്ഞു.

വി​മ​ൽ കു​മാ​ർ(​ബാ​ഡ്മി​ന്‍റ​ൺ), സ​ന്ദീ​പ് ഗു​പ്ത(​ടേ​ബി​ൾ ടെ​ന്നീ​സ്), മൊ​ഹീ​ന്ദ​ർ സിം​ഗ് ഡി​ല്ല​ൻ(​അ​ത്‌​ല​റ്റി​ക്സ്) എ​ന്നി​വ​രെ​യാ​ണു ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​നു വി​ദ​ഗ്ധ​സ​മി​തി ശു​പാ​ർ​ശ ചെ​യ്ത​ത്. ആ​ജീ​വ​നാ​ന്ത മി​ക​വി​നു മെ​ർ​സ്ബാ​ൻ പ​ട്ടേ​ൽ(​ഹോ​ക്കി), രാം​ബീ​ർ സിം​ഗ് ഖോ​ഖ​ർ(​ക​ബ​ഡി), സ​ഞ്ജ​യ് ഭ​ര​ദ്വാ​ജ്(​ക്രി​ക്ക​റ്റ്) എ​ന്നി​വ​ർ​ക്കും ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​മു​ണ്ട്.

ടി.​പി. ഔ​സേ​പ്പ് സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ന്തി​മ​പ​ട്ടി​ക​യി​ൽ ത​ഴ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.