അ​ഫ്ഗാ​ൻ ഭീ​ക​ര​ർ​ക്കാ​യി മ​ധ്യ​പ്ര​ദേ​ശി​​ൽ തെ​ര​ച്ചി​ൽ; അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം
Tuesday, August 20, 2019 7:58 PM IST
ഭോ​പ്പാ​ൽ: ഭീ​ക​ര​രു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ എ​ട്ടു ജി​ല്ല​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. അ​ഫ്ഗാ​ൻ സ്വ​ദേ​ശി​ക​ളാ​യ നാ​ല് ഭീ​ക​ര​രാ​ണ് സം​സ്ഥാ​ന​ത്ത് ക​ട​ന്ന​താ​യി ക​രു​തു​ന്ന​ത്. ഇ​വ​ർ​ക്കാ​യി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. നേ​ര​ത്തെ ഇ​വ​ർ ഗു​ജ​റാ​ത്തി​ലും രാ​ജ​സ്ഥാ​നി​ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വ​ട​ക്കു​കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​നാ​ർ പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള ഒ​രു ഭീ​ക​ര​ന്‍റെ രൂ​പ​രേ​ഖ പോ​ലീ​സ് ത​യാ​റാ​ക്കി. ഇ​ത് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലേ​ക്കും അ​യ​ച്ച​താ​യി ഝാ​ബു​വ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് വി​നീ​ത് ജെ​യി​ൻ അ​റി​യി​ച്ചു. ഭീ​ക​ര​ർ രാ​ജ്യ​ത്ത് ക​ട​ന്ന​ത് ഏ​തു​വ​ഴി​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗു​ജ​റാ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഝാ​ബു​വ, അ​ലി​രാ​ജ്പൂ​ർ, ധാ​ർ, ബ​ർ​വാ​നി ജി​ല്ല​ക​ളി​ലും രാ​ജ​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ര​ത്‌​ലം, മ​ൻ​സോ​ർ, നീ​മു​ച്ച്, അ​ഗ​ർ​മാ​ൾ​വ എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.