ചെ​ക്ക് കേ​സ്: നാ​സി​ലി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി
Wednesday, September 11, 2019 6:52 PM IST
അ​ബു​ദാ​ബി: ചെ​ക്ക് കേ​സി​ൽ പ​രാ​തി​ക്കാ​ര​ൻ നാ​സി​ൽ അ​ബ്ദു​ള്ള​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ഗൂ​ഢാ​ലോ​ച​ന, കൃ​ത്രി​മ രേ​ഖ​ച​മ​ക്ക​ൽ എ​ന്നി കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചാ​കും കേ​സ് ന​ൽ​കു​ക​യെ​ന്ന് തു​ഷാ​ർ പ​റ​ഞ്ഞു.

നാ​സി​ലി​ന് ചെ​ക്ക് കൈ​മാ​റി​യ ആ​ൾ​ക്കെ​തി​രേ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട്. ത​ന്‍റെ പ​ണം മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും തു​ഷാ​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.