ബി​ജെ​പി​യു​ടെ മോ​ശം ന​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു: അ​ഖി​ലേ​ഷ് യാ​ദ​വ്
Monday, September 16, 2019 8:04 AM IST
ല​ക്നോ: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി (എ​സ്പി) അ​ധ്യ​ക്ഷ​നും യുപി മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ഖി​ലേ​ഷ് യാ​ദ​വ് രംഗത്ത്. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ടി​വു​ണ്ടെ​ങ്കി​ലും മോ​ദി സ​ർ​ക്കാ​ർ 100 ദി​വ​സം പൂ​ർ​ത്തി​യാ​യ​ത് ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നോ തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നോ യു​പി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും യാ​ദ​വ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നിരക്കും ഇ​ന്ധ​ന വി​ല​യും ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ചി​ല​പ്പോ​ൾ 50 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് പ​റ​യു​ന്നു. പി​ന്നീ​ട് ഇ​ത് 30 ല​ക്ഷ​മാ​യി ചു​രു​ക്കി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം ര​ണ്ട് ല​ക്ഷം പേ​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന​തി​നെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് എ​ത്ര​പേ​ർ തൊ​ഴി​ൽ​ര​ഹി​ത​രാ​ണെ​ന്ന് പോ​ലും യോ​ഗി​ക്ക് അ​റി​യി​ല്ലെ​ന്നും യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.