നെ​ടു​ന്പാ​ശേ​രി​യി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Wednesday, October 9, 2019 6:17 PM IST
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 15 ലക്ഷം രൂപ വിലയുള്ള സ്വർണം പിടിച്ചു. റി​യാ​ദി​ൽ​നി​ന്നും ഇന്നും പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മ​ല​പ്പു​റം തെ​യ്യാ​ല ഒ​മ​ച്ച​പ്പു​ഴ ക​ട​വു​ക​ച്ചേ​രി വീ​ട്ടി​ൽ ഹ​സ്രത്തിന്‍റെ കൈയിൽ നിന്നാണ് സ്വർണം പിടിച്ചത്.

അരക്കിലോ സ്വർണമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നാല് സ്വർണ ബിസ്ക്കറ്റുകളായാണ് ഇവ കൊണ്ടുവന്നത്. എ​ൽ​ഇ​ഡി ലൈ​റ്റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.