ബി​ജെ​പി​യി​ലെ ഏ​റ്റ​വും സ​ത്യ​സ​ന്ധ​ൻ: ഇ​വി​എം "അ​ട്ടി​മ​റി’​യെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ
Monday, October 21, 2019 6:27 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു തു​റ​ന്നു പ​റ​ഞ്ഞ ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ പ​രി​ഹ​സി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹ​മാ​ണു ബി​ജെ​പി​യി​ലെ ഏ​റ്റ​വും സ​ത്യ​സ​ന്ധ​നാ​യ മ​നു​ഷ്യ​നെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

ഹ​രി​യാ​ന​യി​ലെ ബി​ജെ​പി എം​എ​ൽ​എ​യാ​യ ബ​ക്ഷി​ക് സിം​ഗ് വി​ർ​കാ​ണു വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ എ​വി​ടെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യാ​ലും അ​തു ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി​ക്കു ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തു വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ഏ​ത് ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യാ​ലും വോ​ട്ട് മു​ഴു​വ​ൻ ബി​ജെ​പി​ക്കു ല​ഭി​ക്കു​മെ​ന്നു ബ​ക്ഷി​ക് ത​ന്‍റെ അ​ണി​ക​ളോ​ടു പ​റ​യു​ന്ന വീ​ഡി​യോ ഞാ​യ​റാ​ഴ്ച മു​ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. മോ​ദി​ജി​യും മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റും ബു​ദ്ധി​മാ​ൻ​മാ​രാ​ണെ​ന്നും ബ​ക്ഷി​ക് പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ കൂ​ടി രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.
വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ബ​ക്ഷി​ക് സിം​ഗ് വി​ർ​ക്കി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.