"പ​ര​മാ​വ​ധി അ​ഞ്ച് സ്ഥി​രം വേ​ദി​ക​ൾ മ​തി'; ടെ​സ്റ്റി​ന് ആ​ളെ​ക്കൂ​ട്ടാ​ൻ നി​ർ​ദേ​ശ​വു​മാ​യി കോ​ഹ്‌​ലി
Tuesday, October 22, 2019 2:48 PM IST
റാ​ഞ്ചി: മൂ​ന്നാം ടെ​സ്റ്റി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത് ഇ​ന്ത്യ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ആ ​അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ​ക്ക് നേ​രി​ട്ടു സാ​ക്ഷി​യാ​കാ​ൻ വ​ള​രെ കു​റ​ച്ച് കാ​ണി​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഒ​ഴി​ഞ്ഞ ഇ​രി​പ്പ​ട​ങ്ങ​ളാ​ണ് പ​ല​യി​ട​ത്തും ക​ണ്ട​ത്. കാ​ണി​ക​ൾ കു​റ​ഞ്ഞ​തി​ൽ ആ​ശ​ങ്ക​പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി രം​ഗ​ത്തെ​ത്തി.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​നെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ നോ​ക്കു​ക. പ​ര​മാ​വ​ധി അ​ഞ്ച് സ്ഥി​രം വേ​ദി​ക​ൾ മ​തി​യെ​ന്നും കോ​ഹ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റാ​ഞ്ചി ടെ​സ്റ്റി​ൽ ജെ‌​എ​സ്‌​സി‌​എ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​ർ കു​റ​യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് റൊ​ട്ടേ​ഷ​ൻ പോ​ളി​സി​ക്കെ​തി​രെ കോ​ഹ്‌​ലി​യു​ടെ പ്ര​തി​ക​ര​ണം. മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ളു​ടെ താ​ത്പ​ര്യ​ക്കു​റ​വ് പ്ര​ക​ട​മാ​യി​രു​ന്നു. ക​ളി​യു​ടെ ത​ലേ​ന്ന് വ​രെ 3000 ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റ​ത്.

എ​ൻ.​ശ്രീ​നി​വാ​സ​ൻ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ പ്ര​ധാ​ന വേ​ദി​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. 2015ന് ​ശേ​ഷം ഇ​ന്ത്യ റൊ​ട്ടേ​ഷ​ൻ പോ​ളി​സി​യി​ലേ​ക്ക് പോ​യി. വി​വി​ധ വേ​ദി​ക​ൾ ഊ​ഴ​മ​നു​സ​രി​ച്ച് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.