മെ​സി​ക്ക് ഗോ​ൾ; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ബാ​ഴ്സ​യ്ക്ക് എ​വേ ജ​യം
Thursday, October 24, 2019 6:24 AM IST
പ്രാ​ഗ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ നോ​ക്കൗ​ട്ട് ല​ക്ഷ്യ​മാ​ക്കി ഒ​രു ചു​വ​ടു​കൂ​ടി വ​ച്ചു. ഗ്രൂ​പ്പ് എ​ഫി​ലെ എ​വേ പോ​രാ​ട്ട​ത്തി​ൽ സ്ലാ​വി​യ പ്രാ​ഹ​യെ ബാ​ഴ്സ കീ​ഴ​ട​ക്കി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ വി​ജ​യം.

മൂ​ന്നാം മി​നി​റ്റി​ൽ ല​യ​ണ​ൽ മെ​സി​യു​ടെ ഗോ​ളിൽ ബാ​ഴ്സ മു​ന്നി​ലെ​ത്തി. പ​ക്ഷെ അ​മ്പ​താം മി​നി​റ്റി​ൽ ബോ​രി​ൽ സ്ലാ​വി​യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. 57-ാം മി​നി​റ്റി​ൽ സ്ലാ​വി​യ താ​ര​ത്തി​ന്‍റെ സെ​ൽ​ഫ് ഗോ​ൾ ബാ​ഴ്സ​യ്ക്ക് ര​ണ്ടാം ഗോ​ൾ നേ​ടി​കൊ​ടു​ത്തു.

ഏ​ഴു പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത് തു​ട​രു​ക​യാ​ണ്. ഇ​ന്‍റ​ർ​മി​ലാ​ൻ നാ​ലു പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.