മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു; ശി​വ​സേ​ന​യ്ക്ക് മു​ന്നി​ൽ ഉ​പാ​ധി വ​ച്ച് കോ​ൺ​ഗ്ര​സ്
Tuesday, November 12, 2019 2:19 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്‍​സി​പി. കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ശ​ര​ത് പ​വാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് മ​തേ​ത​ര​ത്വം നി​ല​നി​ർ​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ശി​വ​സേ​ന എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ ശ​ര​ദ് പ​വാ​റു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സോ​ണി​യാ ഗാ​ന്ധി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മൂ​വ​രും ഉ​ട​ൻ മും​ബൈ​യി​ൽ എ​ത്തും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ൽ ഭി​ന്ന​ത തു​ട​രു​മ്പോ​ഴും ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്ന് സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വം.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പ​ദം സം​ബ​ന്ധി​ച്ച് ശി​വ​സേ​ന​യ്ക്കും എ​ൻ​സി​പി​ക്കും ഇ​ട​യി​ൽ വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ട​ര​വ​ര്‍​ഷം വീ​തം മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ഉ​പാ​ധി എ​ൻ​സി​പി മു​ന്നോ​ട്ട് വെ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ർ​ച്ച ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് എ​ൻ​സി​പി​ക്ക് ഗ​വ​ർ​ണ​ർ ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി ഇ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ അ​വ​സാ​നി​ക്കും. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ശി​വ​സേ​ന​യ്ക്കു സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ എ​ൻ​സി​പി​യെ വി​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.