വീര്യം കുറഞ്ഞ മദ്യം കൂടുതൽ ഉത്പാദിപ്പിക്കുമെന്ന് സർക്കാർ
Wednesday, November 13, 2019 1:37 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കാൻ സാധിക്കും. പാഴായി പോകുന്ന പഴങ്ങൾ ഇതിനായി ഉപയോഗിക്കുന്നതിനാൽ കർഷകർക്കും വരുമാന മാർഗമാണെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.