ക​ര്‍​ണാ​ട​ക​യി​ലെ ‌വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ; താ​മ​ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചേ​ക്കും
Thursday, November 14, 2019 3:11 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ‌15 കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ‍​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് വി​മ​ത എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യ​ത്. ഇ​വ​ര്‍ താ​മ​ര ചി​ഹ്ന​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബി​ജെ​പി ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നു വി​മ​ത നേ​താ​വ് ര​മേ​ശ്‌ ജ​ർ​ക്കി​ഹോ​ളി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മ​ത എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ, മു​ന്‍ സ്പീ​ക്ക​ര്‍ ര​മേ​ശ് കു​മാ​റി​ന്‍റെ ന​ട​പ​ടി സു​പ്രീം കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. വി​മ​ത​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി ശ​രി​വ​ച്ചെ​ങ്കി​ലും വി​മ​ത​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ വി​ല​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.