ഫാ​ത്തി​മ​യു​ടെ മ​ര​ണം: അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്തു; പ്ര​തി​ഷേ​ധം പ​ട​രു​ന്നു
Monday, November 18, 2019 11:15 PM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്തു. ത​മി​ഴ്നാ​ട് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചാ​ണു മൂ​ന്ന് അ​ധ്യാ​പ​ക​രെ ചോ​ദ്യം​ചെ​യ്ത​ത്. ഐ​ഐ​ടി ഗ​സ്റ്റ് ഹൗ​സി​ൽ​വ​ച്ചാ​ണ് സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ, ഹേ​മ​ച​ന്ദ്ര​ൻ, മി​ലി​ന്ദ് എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്ത​ത്.

ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നു മ​ദ്രാ​സ് ഐ​ഐ​ടി വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു ചോ​ദ്യം ചെ ​യ്യ​ൽ. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച പ​രാ​തി​ക്ക് ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ഐ​ഐ​ടി മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഐ​ഐ​ടി​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഐ​ടി കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗ​വേ​ഷ​ക വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും ഐ​ഐ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ലെ വ​ള്ളു​വ​ർ​ക്കോ​ട്ട​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും. എ​സ്എ​ഫ്ഐ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഐ​ഐ​ടി സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.