സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ല; ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്
Thursday, November 21, 2019 8:12 PM IST
കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​മി​ന് മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. ഷെ​യ്നി​നെ പു​തി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. വെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​രാ​ർ ലം​ഘി​ച്ചെ​ന്നു കാ​ട്ടി​യാ​ണു ന​ട​പ​ടി.

നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജാ​ണു ഷെ​യ്ൻ നി​ഗ​മി​നെ​തി​രെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ വീ​ണ്ടും പ​രാ​തി​യ​ത്. വെ​യി​ൽ എ​ന്ന സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഷെ​യ്ൻ നി​ഗം ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

നേ​ര​ത്തെ, വെ​യി​ൽ സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് ത​ന്നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷെ​യ്ൻ നി​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കു പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. വെ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വ​രാ​മെ​ന്ന് ഷെ​യ്ൻ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​കൊ​ണ്ട് ഷെ​യ്ൻ ഷൂ​ട്ടിം​ഗി​ന് എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജോ​ബി ജോ​ർ​ജ് പ​രാ​തി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

ഷെ​യ്ൻ സ​ഹ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തു​ട​ർ​ന്ന് വെ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. സം​വി​ധാ​യ​ക​ൻ ശ​ര​തി​ന് ഷെ​യ്ൻ അ​യ​ച്ചു ന​ൽ​കി​യ വോ​യി​സ് മെ​സേ​ജും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.