ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​വു​മാ​യി വ​നി​താ ഡോ​ക്ട​ർ
Tuesday, December 10, 2019 5:35 PM IST
ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​വു​മാ​യി വ​നി​താ ഡോ​ക്ട​ർ. ഗൊ​രു​ക് പൊ​ർ​ഡും​ഗി​നെ​തി​രെ അ​രു​ണാ​ച​ൽ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റാ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 12-ന് ​ഒൗ​ദ്യോ​ഗി​ക യോ​ഗ​ത്തി​നെ​ന്ന പേ​രി​ൽ എം​എ​ൽ​എ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ത​ന്നെ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ പോ​ലീ​സും എം​എ​ൽ​എ​യും പ​ര​മാ​വ​ധി ശ്ര​മി​ച്ചു​വെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​ക​ളാ​ണ് എം​എ​ൽ​എ​യ്ക്ക് എ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ മൊ​ഴി പോ​ലീ​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സം​ഭ​വം ന​ട​ന്നു ര​ണ്ടു മാ​സ​മാ​യി​ട്ടും ത​നി​ക്കു നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടു പ​രാ​തി ന​ൽ​കാ​നാ​ണു യു​വ​തി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.