ക​ണ്ണി​ൽ കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​തെ അ​ധ്യാ​പ​ക​ർ; പ​രാ​തി
Tuesday, December 10, 2019 7:31 PM IST
കോ​ഴി​ക്കോ​ട്: പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​തെ അ​ധ്യാ​പ​ക​ർ വീ​ണ്ടും ആ​രോ​പ​ണ​ക്കു​രു​ക്കി​ൽ. ക​ണ്ണി​നു പ​രി​ക്കേ​റ്റ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി ത​ൻ​വീ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ കോ​ഴി​ക്കോ​ട് മ​ണ​വ​യ​ൽ എ​കെ​ടി​എം എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​ത്.

ക​ണ്ണി​ൽ പേ​ന​കൊ​ണ്ടു സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റ കു​ട്ടി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി. ഉ​ച്ച​യ്ക്കാ​ണു കു​ട്ടി​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ മൂ​ന്നു മ​ണി​ക്കൂ​റി​നു​ശേ​ഷം കു​ട്ടി​യു​ടെ അ​മ്മ എ​ത്തി​യേ​ശേ​ഷ​മാ​ണ് ത​ൻ​വീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​യു​ടെ കൃ​ഷ്ണ​മ​ണി​ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. കാ​ഴ്ച തി​രി​ച്ച് കി​ട്ടു​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ഉ​റ​പ്പു പ​റ​യാ​നാ​കി​ല്ലെ​ന്നു കു​ട്ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ര​തി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.