ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ഇ​നി മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ൾ
Monday, January 20, 2020 1:11 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ഇ​നി മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച ബി​ൽ ഇ​തി​ന​കം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​മ​രാ​വ​തി, വി​ശാ​ഖ​പ​ട്ട​ണം, കു​ർ​ണൂ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യു​ടെ കേ​ന്ദ്രം അ​മ​രാ​വ​തി​യാ​യി​രി​ക്കും. സെ​ക്ര​ട്ട​റി​യേ​റ്റും മ​റ്റു ഭ​ര​ണസം​വി​ധാ​ന​ങ്ങ​ളും വി​ശാ​ഖ​പ​ട്ട​ണ​ത്തും ജു​ഡീ​ഷറി കുർ​ണൂ​ലും ആ​യി വി​ഭ​ജി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ല​സ്ഥാ​നം അ​മ​രാ​വ​തി​യി​ൽ നി​ന്നും മൂ​ന്നാ​യി വി​ഭ​ജി​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന​ത്ത് വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം ഈ ​നീ​ക്ക​ത്തി​ന് എ​തി​രാ​ണ്. എ​ന്നാ​ൽ നി​യ​സ​ഭ​യി​ൽ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സി​നും മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​ക്കും ഈ ​പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.