ജെ​എ​ൻ​യു ഹോ​സ്റ്റ​ലി​ൽ എ​ബി​വി​പി അ​തി​ക്ര​മം; വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Tuesday, January 21, 2020 11:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു (ജെ​എ​ൻ​യു) സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ എ​ബി​വി​പി അ​തി​ക്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ന​ർ​മ്മ​ദ ഹോ​സ്റ്റ​ലി​ൽ​വ​ച്ച് റ​ജീ​ബ് എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

ഹോ​സ്റ്റ​ലി​ലെ പ്ര​ത്യേ​ക അ​ത്താ​ഴ​വി​രു​ന്ന് സ​ൽ​ക്കാ​ര​ത്തി​ൽ പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രെ ത​ട​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​വ​ർ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഇ​ന്ന് കാ​ന്പ​സി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തും.

ഈ ​മാ​സം ആദ്യം കാ​ന്പ​സി​ൽ ഗു​ണ്ട​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷി ഘോ​ഷ് ഉ​ൾ​പ്പെ​ടെ 30 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​പ്പോ​ൾ ഹോ​സ്റ്റ​ലി​ലും അ​തി​ക്ര​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.