ഷ​ഹീ​ൻ ബാ​ഗ് സം​ഘാ​ട​ക​നാ​യ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്
Sunday, January 26, 2020 6:22 AM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ നി​യ​മ​ത്തി​നും പൗ​ര ര​ജി​സ്റ്റ​റി​നു​മെ​തി​രെ ഷ​ഹീ​ൻ ബാ​ഗി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സം​ഘാ​ട​ക​നാ​യ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കേ​സെ​ടു​ത്തു. ജെ​എ​ൻ​യു​വി​ലെ ച​രി​ത്ര​വി​ദ്യാ​ർ​ഥി ഷാ​ർ​ജീ​ൽ ഇ​മാ​മി​നെ​തി​രെ​യാ​ണ് ആ​സാം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ ഇ​ന്ത്യ​യി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​മെ​ന്ന് ഷാ​ർ​ജീ​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഹി​ന്ദു​ക്ക​ൾ, ക്രി​സ്ത്യാ​നി​ക​ൾ, സി​ക്കു​കാ​ർ, ബു​ദ്ധ​മ​ത​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ മു​സ്‌​ലിം​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ ആ​ദ്യ​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഷ​ഹീ​ൻ ബാ​ഗ് പ്ര​തി​ഷേ​ധ​മെ​ന്ന് ആ​സാം മ​ന്ത്രി ഹി​മാ​ന്ത ബി​ശ്വ ശ​ർ​മ ആ​രോ​പി​ച്ചു. പ്ര​ഥ​മ​ദൃ​ഷ്ട്യാ ത​ങ്ങ​ൾ സം​തൃ​പ്ത​രാ​ണ്. ഷാ​ർ​ജീ​ലി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. കു​റ്റം തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ൽ, അ​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്- മ​ന്ത്രി പ​റ​ഞ്ഞു.

അ​യ​ൽ‌​രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ദ​രി​ദ്ര​രു​മാ​യ ഹി​ന്ദു​ക്ക​ൾ, ക്രി​സ്ത്യാ​നി​ക​ൾ, സി​ക്കു​കാ​ർ, ബു​ദ്ധ​മ​ത​ക്കാ​ർ ഇ​വ​രെ​ല്ലാം മ​തം​മാ​റ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ​യും ഷ​ഹീ​ൻ ബാ​ഗി​ലെ​യും മു​സ്‌​ലി​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​ൻ​വി​ച്ചു​പോ​ലെ ഇ​വ​ർ‌ ക​ഴി​യ​ണ​മെ​ന്നാ​ണ് ഷാ​ർ​ജീ​ലും സം​ഘ​വും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.