കു​റ​യാ​തെ കൊ​റോ​ണ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി
Monday, January 27, 2020 10:13 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് പി​ടി​ത​രാ​തെ വ്യാ​പി​ക്കു​ന്നു. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. ഇ​തു​വ​രെ രാ​ജ്യ​ത്ത് മൂ​വാ​യി​ര​ത്തോ​ളം പേ​ർ‌​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തി​നി​ടെ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ന്‍ ചൈ​ന രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി നീ​ട്ടി.

വൈ​റ​സി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഹു​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച 10 പേ​ർ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ഹു​ബൈ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 76 ആ​യി. ചൈ​ന​യി​ൽ 2,744 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 300 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. താ​യ്‌​ല​ൻ​ഡ്, യു​എ​സ്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 41 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യു​ടെ വെ​ളി​യി​ൽ ആ​രും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

കൊ​റോ​ണ വൈ​റ​സ് മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് പു​റ​മെ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ങ്കി​ലും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ചൈ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​താ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സും പ​ഴ​യ വൈ​റ​സും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​മെ​ന്നും ചൈ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ വൈ​റ​സി​ന്റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് വ​ന്യ​ജീ​വി​ക​ളു​ടെ വി​ല്‍​പ്പ​ന ചൈ​ന നി​രോ​ധി​ച്ചു. ഫ്രാ​ന്‍​സും അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി വു​ഹാ​നി​ല്‍​നി​ന്ന് പൗ​ര​ന്‍​മാ​രെ പ്ര​ത്യേ​ക​വി​മാ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ നാ​ട്ടി​ലേ​ക്കെ​ത്തി​ക്കും.

സം​സ്ഥാ​ന​ത്ത് 288 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഏ​ഴു​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ബാ​ക്കി​യു​ള​ള​വ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. ചൈ​ന​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച 109 പേ​ര്‍ സം​സ്ഥാ​ന​ത്ത് തി​രി​കെ എ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.