കൊ​റോ​ണ വൈ​റ​സ്: കേ​ര​ള​ത്തി​ൽ 436 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, January 27, 2020 9:40 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​വും അ​തീ​വ​ജാ​ഗ്ര​ത​യി​ൽ. സം​സ്ഥാ​ന​ത്ത് 436 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാണ്. അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ർ​ക്കും ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മു​ൻ​ക​രു​ത​ലും ജാ​ഗ്ര​ത​യും തു​ട​രും. ഭ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കെ.​കെ.​ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്ന് തി​രി​കെ വ​ന്ന​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രോ​ട് സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.