ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: അ​വ​സാ​ന നാ​ലി​ൽ ആ​ദ്യ​മാ​യി സോ​ഫി​യ
Tuesday, January 28, 2020 11:16 AM IST
മെ​ൽ​ബ​ൺ: അ​മേ​രി​ക്ക​യു​ടെ സോ​ഫി​യ കെ​നി​ൻ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നു. ടു​ണീ​ഷ്യ​യു​ടെ ഓ​ൻ​സ് ജ​ബ്യൂ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സോ​ഫി​യ സെ​മി​യി​ൽ ക​ട​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ൻ താ​രം ഒ​രു ഗ്രാ​ൻ​ഡ്സ്ലാം സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ടൂ​ണീ​ഷ്യ​ൻ താ​ര​ത്തെ സോ​ഫി​യ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-4, 6-4. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ആ​ഷ്‌​ലി ബാ​ർ‌​ട്ടി​യാ​ണ് സോ​ഫി​യ​യു​ടെ എ​തി​രാ​ളി.

ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ർ​ട്ടി സെ​മി​യി​ൽ ക​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക്വാ​ർ​ട്ട​റി​ൽ ക്വി​റ്റോ​വ​യോ​ടേ​റ്റ പ​രാ​ജ​യ​ത്തി​നു ബാ​ർ​ട്ടി പ​ക​രം​വീ​ട്ടി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ബാ​ർ​ട്ടി​യു​ടെ ജ​യം. ആ​ദ്യ സെ​റ്റി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം സെ​റ്റ് ബാ​ർ​ട്ടി അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: 7-6 (8-6), 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.