ഫാ​സ്ടാ​ഗ് സൗ​ജ​ന്യം: അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ
Saturday, February 15, 2020 11:26 AM IST
കൊ​ച്ചി: രാ​ജ്യ​ത്തെ ടോ​ള്‍ ബൂ​ത്തു​ക​ളി​ലെ തി​ര​ക്കു കു​റ​യ്‌​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ഫാ​സ്‌​ടാ​ഗു​ക​ള്‍ സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ല്‍​കി​ല്ലെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യി​ൽ​നി​ന്നും അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ൽ ഇ​പ്പോ​ൾ സൗ​ജ​ന്യ വി​ത​ര​ണം ന​ട​ത്തി​ല്ലെ​ന്നും ടോ​ൾ​പ്ലാ​സ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്നു മു​ത​ൽ 29 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് സൗ​ജ​ന്യം ല​ഭി​ക്കു​ക​യെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യ 100 രൂ​പ​യാ​ണ് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. വാ​ലി​ഡാ​യ ആ​ര്‍​സി ബു​ക്കു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കേ സൗ​ജ​ന്യ​മാ​യി ഫാ​സ്ടാ​ഗ് ന​ല്‍​കൂ എ​ന്നും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.