ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം; കേ​ജ​രി​വാ​ളി​ന്‍റെ വീ​ടി​നു മു​ന്നി​ൽ‌ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം
Wednesday, February 26, 2020 9:57 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​ളി​പ്പ​ട​ർ​ന്ന ക​ലാ​പ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​ക്കു മു​ന്നി​ൽ‌ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ജാ​മി​യ മി​ലി​യ, ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ർ​ധ രാ​ത്രി​യോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി വ​ള​ഞ്ഞ​ത്. ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കേ​ജ​രി​വാ​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ജ​രി​വാ​ള്‍ പ്ര​ദേ​ശ​ത്തെ എം​എ​ൽ​എ​മാ​രു​മാ​യി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​മ്മ​ർ​ദം കു​റ​യ്ക്കാ​ന്‍ സ​മാ​ധാ​ന മാ​ര്‍​ച്ച് ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ പു​ല​ർ​ച്ചെ 3.30 ഓ​ടെ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ഇ​വി​ടെ​നി​ന്നും ഒ​ഴി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ‌ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.