അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്യ​രു​തെ​ന്ന് കേ​ജ​രി​വാ​ൾ
Sunday, March 29, 2020 6:25 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്യ​രു​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ന​ന്മ​യ്ക്കാ​യി ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു വ​രെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​യി​രി​ക്കു​ന്നി​ട​ത്ത് തു​ട​ര​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം സ്ഥലങ്ങളിലേക്ക് മ​ട​ങ്ങാ​നാ​വാ​തെ ആ​ളു​ക​ള്‍ നി​രാ​ശ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ത​ന്നെ തു​ട​രാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടി​യാ​ല്‍ വൈ​റ​സ് കൂ​ടു​ത​ലാ​യി പ​ക​രാ​നി​ട​യാ​കും. നി​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ നാ​ട്ടി​ലും വീ​ട്ടി​ലും വൈ​റ​സ് എ​ത്താ​നി​ട​യാ​കും. അ​ങ്ങ​നെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ രോ​ഗം വ്യാ​പി​ക്കാ​നി​ട​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കു​മെ​ന്ന് കേ​ജരി​വാ​ള്‍ ഉ​റ​പ്പു​ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.