ത​മി​ഴ​ർ സ​ഹോ​ദ​ര​ങ്ങ​ൾ, അ​തി​ർ​ത്തി അ​ട​യ്ക്കാ​ൻ ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​യ്ക്കു​ന്ന​തി​നെ കു​റി​ച്ചു ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്തി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു സം​ബ​ന്ധി​ച്ച് ചി​ല വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ണാ​ട​ക കേ​ര​ള​വു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച​വ​രാ​ണു ന​മ്മ​ൾ. എ​ന്നാ​ൽ, ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ൽ കേ​ര​ളം മ​ണ്ണി​ട്ട് അ​തി​ർ​ത്തി അ​ട​യ്ക്കു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ടു​മാ​യു​ള്ള അ​തി​ർ​ത്തി കേ​ര​ളം അ​ട​ച്ചി​ട്ടി​ല്ല. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.


അ​തി​ർ​ത്തി അ​ട​യ്ക്കു​ന്ന​തി​നെ കു​റി​ച്ചു കേ​ര​ളം ചി​ന്തി​ച്ചി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ലു​ള്ള​വ​ർ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഇ​ന്ന​ത്തെ നി​ല​യി​ൽ യാ​ത്ര​യ്ക്ക് എ​ല്ലാ​യി​ട​ത്തും ത​ട​സ​മു​ണ്ട്. ഏ​തു സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ങ്കി​ലും എ​വി​ടെ​യാ​യി​രി​ക്കു​ന്നോ, അ​വി​ടെ ത​ന്നെ തു​ട​രാ​നാ​ണു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. റോ​ഡ് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലു​ള്ള പ​രി​പാ​ടി കേ​ര​ളം ചെ​യ്യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.