വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കം, ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു
Sunday, April 5, 2020 9:59 AM IST
കോട്ടയം: ഈ​ശോ​യു​ടെ പീ​ഢാ​സ​ഹ​ന​ങ്ങ​ളെ​യും ഉ​ത്ഥാ​ന​ത്തെ​യും അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​നു ഇ​ന്ന് തു​ട​ക്ക​മാ​യി. ലോ​കം കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കേ, വി​ശ്വാ​സി​ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണു ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ച​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്നു വീ​ടു​ക​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ദ​ർ​ശി​ക്കാ​ൻ ചാ​ന​ലു​ക​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​ടെ സ​ജീ​വ സം​പ്രേ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

കോ​വി​ഡ് 19 ബാ​ധി​ച്ച് ലോ​ക​മെ​ങ്ങും പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ, ഈ ​വി​ശു​ദ്ധ​വാ​രം ലോ​ക​ത്തെ രോ​ഗ​മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യാ​ണു സ​ഭാ​സ​മൂ​ഹം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​രും സ​ഭാ നേ​തൃ​ത്വ​വും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ​യാ​ണു ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.