നി​ല​പാ​ട് ക​ടു​പ്പി​ച്ച് കേ​ന്ദ്രം: ചൈ​നീ​സ് ക​ന്പ​നി​ക​ളെ ത​ട​യാ​ൻ ടെ​ലി​കോം ക​രാ​റു​ക​ൾ റ​ദ്ദാ​ക്കി
Wednesday, July 1, 2020 5:39 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യ്ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് വീ​ണ്ടും ഇ​ന്ത്യ. ചൈ​നീ​സ് ക​ന്പ​നി​ക​ളെ ത​ട​യാ​ൻ ടെ​ലി​കോം ക​രാ​റു​ക​ളും റ​ദ്ദാ​ക്കി. 4 ജി ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​ക​ര​ണ ക​രാ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ലും എം​ടി​എ​ൻ​എ​ലു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

4 ജി ​നെ​റ്റ്‌​വ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് പു​തി​യ ടെ​ൻ​ഡ​ർ ഉ​ട​ൻ വി​ളി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തി​നി​ടെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ​നി​ന്നു ചൈ​നീ​സ് ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും അ​റി​യി​ച്ചു.

മൈ​ക്രോ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നു ചൈ​നീ​സ് നി​ക്ഷേ​പ​ക​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നു ഗ​ഡ്ക​രി പ​റ​ഞ്ഞു. നേ​ര​ത്തേ, ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ന്ത്യ നി​രോ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.