സ്വ​ർ​ണ​ക്ക​ട​ത്ത്: മ​ന:​സാ​ക്ഷി​യു​ടെ കോ​ട​തി​യി​ലേ​ക്ക് കേ​സ് പോ​കി​ല്ലെ​ന്ന് ആ​ഷി​ക് അ​ബു
Tuesday, July 7, 2020 5:11 PM IST
കൊ​ച്ചി: ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു. മ​ന:​സാ​ക്ഷി​യു​ടെ കോ​ട​തി​യി​ലേ​ക്ക് ഈ ​കേ​സ് പോ​കി​ല്ല എ​ന്നാ​യി​രു​ന്നു ആ​ഷി​ക് അ​ബു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ഴു​തി​യ കു​റി​പ്പി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചാ​യി​രു​ന്നു ആ​ഷി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. സ്വ​ർ​ണ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി മാ​തൃ​കാ​പ​ര​മാ​യ നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് കോ​ടി​യേ​രി പ​റ​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഭ​ക്ഷ​ണ സാ​ധ​ന​മെ​ന്ന പേ​രി​ലാ​ണ് ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് എ​ത്തി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഐ​ടി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന സ്വ​പ്ന​യ്ക്കും പ​ങ്കു​ണ്ടെ​ന്ന പ്ര​തി സ​രി​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റം​സ് ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.