മ​ക​ന് ചി​ത്രം​വ​ര​യ്ക്കാ​ൻ അ​ർ​ധ ന​ഗ്ന​ശ​രീ​രം; ആക്ടി​വി​സ്റ്റ് ര​ഹ്ന ഫാ​ത്തി​മ കീ​ഴ​ട​ങ്ങി
Saturday, August 8, 2020 5:38 PM IST
കൊ​ച്ചി: മ​ക​ന് ചി​ത്രം​വ​ര​യ്ക്കാ​ൻ ശ​രീ​രം വി​ട്ടു​ന​ൽ​കി​യ ആ​ക്ടി​വി​സ്റ്റ് ര​ഹ്ന ഫാ​ത്തി​മ കീ​ഴ​ട​ങ്ങി. സു​പ്രീം കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ര​ഹ്ന കീ​ഴ​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ര​ഹ്ന കീ​ഴ​ട​ങ്ങി​യ​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​നെ ത​ന്‍റെ അ​ർ​ധ ന​ഗ്ന ശ​രീ​ര​ത്തി​ൽ ചി​ത്രം വ​ര​യ്ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും അ​തി​ന്‍റെ വി​ഡി​യോ പ​ക​ർ​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. പോ​ക്സോ, ഐ​ടി വ​കു​പ്പു​ക​ൾ‌ പ്ര​കാ​ര​മാ​ണ് ര​ഹ്ന​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.