ജോ​ദ്പു​രി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ 11 പേ​ർ മ​രി​ച്ച​നി​ല​യി​ൽ
Sunday, August 9, 2020 10:10 PM IST
ജോ​ദ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ദ്പു​രി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നും കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ 11 പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​ച്ചു​വി​ലെ ലോ​ദ്ത ഗ്രാ​മ​ത്തി​ൽ ഫാ​മി​ലാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഇ​യാ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി​യ​ത്. രാ​ത്രി​യി​ൽ എ​ന്തോ രാ​സ​വ​സ്തു ക​ഴി​ച്ച് ഇ​വ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന കു​ടി​ലി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ​നി​ന്ന് ദീ​ർ​ഘ​കാ​ല വീ​സ​യി​ൽ‌ 2015 ൽ ​ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​താ​ണ് ഈ ​കു​ടും​ബം. ഇ​വ​ർ ഭി​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ലോ​ദ്ത ഗ്രാ​മ​ത്തി​ൽ അ​വ​ർ കൃ​ഷി​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത ഫാ​മി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ അ​ട​യാ​ള​ങ്ങ​ളോ സം​ശ​യി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ ഇ​ല്ലെ​ന്ന് എ​സ്പി രാ​ഹു​ൽ ബ​ർ​ഹാ​ത് പ​റ​ഞ്ഞു. എ​ങ്കി​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യു​ള്ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ടും​ബ​ത്തി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​യി. ജീ​വ​നോ​ടെ​യു​ള്ള ആ​ളെ ചോ​ദ്യം ചെ​യ്താ​ൽ, സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.