പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗം നി​യ​ന്ത്രി​ച്ചാ​ൽ കോ​വി​ഡി​നെ പി​ടി​ച്ചു നി​ർ​ത്താം: പ്ര​ധാ​ന​മ​ന്ത്രി
Tuesday, August 11, 2020 4:32 PM IST
ന്യൂഡൽഹി: പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യാ​ൽ കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പ‍​ഞ്ചാ​ബ്, ത​മി​ഴ്നാ​ട്, ബം​ഗാ​ൾ, ക​ർ​ണാ​ട​ക എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​യി​രു​ന്നു അ​വ​ലോ​ക​ന​യോ​ഗം.

ഡ​ല്‍​ഹി​യി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും കൊ​റോ​ണ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​പ്പോ​ള്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രോ​ടു സം​സാ​രി​ച്ചു. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ട​ത്തു​ന്ന ആ​ര്‍​ടി-​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ളു​ടെ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്രം ന​ല്‍​ക​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മി പ്ര​ധാ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു. നി​ല​വി​ൽ രോ​ഗ​മു​ള്ള​വ​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ കു​റ​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.