ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ടു; മ​ഴ ഇ​നി​യും ക​ന​ക്കും
Sunday, September 20, 2020 2:47 PM IST
ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത.

വ​ട​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ​ത്തെ മ​ണ്‍​സൂ​ണ്‍ സീ​ണ​ണി​ലെ 11-ാമ​ത്തെ ന്യൂ​ന​മ​ര്‍​ദ്ദ​മാ​ണ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട​ത്.

ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി​പ്രാ​പി​ക്കും.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.