ബോ​ളി​വു​ഡ് ല​ഹ​രി; ദീ​പി​ക പ​ദു​ക്കോ​ണി​നെ എ​ൻ​സി​ബി ചോ​ദ്യം ചെ​യ്യും
Tuesday, September 22, 2020 9:11 AM IST
മും​ബൈ: സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന് വ​ന്ന ബോ​ളി​വു​ഡി​ലെ ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി) ചോ​ദ്യം ചെ​യ്യും. ഖ്വാ​ന്‍ ടാ​ല​ന്‍റ് മാ​നേ​ജ്മ​ന്‍റ് ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രി ക​രി​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യും.

മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​ര്‍ ഡി, ​കെ എ​ന്നീ അ​ക്ഷ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്ത​താ​ണ് ദീ​പി​ക​യെ സം​ശ​യി​ക്കാ​ന്‍ കാ​ര​ണം. ഡി ​എ​ന്ന​ത് ദീ​പി​ക​യും കെ ​എ​ന്ന​ത് ക​രി​ഷ്മ​യു​മാ​ണെ​ന്നു​മാ​ണ് എ​ന്‍​സി​ബി സം​ശ​യി​ക്കു​ന്ന​ത്.

ക​രി​ഷ്മ​യെ ചൊ​വ്വാ​ഴ്ച​യെ​യും ദീ​പി​ക​യെ അ​ടു​ത്ത​യാ​ഴ്ച​യും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സാ​റ അ​ലി ഖാ​ന്‍, ശ്ര​ദ്ധ ക​പൂ​ര്‍ എ​ന്നി​വ​രെ​യും എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്യു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ഇ​വ​ര്‍ സു​ശാ​ന്തു​മൊ​ത്ത് പു​ണെ​യി​ലെ ഐ​ല​ന്‍​ഡി​ല്‍ നി​ര​വ​ധി ത​വ​ണ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

സാ​റ, ശ്ര​ദ്ധ, രാ​കു​ല്‍ പ്രീ​ത് സിം​ഗ്, സി​മോ​ണ്‍ ക​മ്പെ​ട്ട എ​ന്നി​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ റി​യ ച​ക്ര​ബ​ര്‍​ത്തി സ​മ്മ​തി​ച്ച​താ​യി എ​ന്‍​സി​ബി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.