തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്രേ​ഡ് എ​സ്ഐ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Thursday, October 1, 2020 5:37 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്ഐ​യെ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ രാ​ധാ​കൃ​ഷ്ണ​നാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തു മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ രാ​ധാ​കൃ​ഷ്ണ​നെ പി​ന്നീ​ട് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വി​ള​പ്പി​ൽ​ശാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

രാ​ധാ​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.