ബെ​ൽ​ജി​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച ഡോ​ക്ട​ർ​മാ​രും ജോ​ലി​ക്കെ​ത്ത​ണം
Tuesday, October 27, 2020 8:03 AM IST
ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച ഡോ​ക്ട​ർ​മാ​രും ജോ​ലി​ക്കെ​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ബെൽ​ജി​യ​ത്തി​ലെ ലി​യേ​ഗം ന​ഗ​ര​ത്തി​ൽ മാ​ത്ര​മു​ള്ള 10 ലേ​റെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ ​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. ബി​ബി​സി​യാ​ണ് ഇ​ത് സം​ഹ​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഈ ​നി​ർ​ദേ​ശ​ത്തോ​ട് ത​ങ്ങ​ൾ​ക്ക് എ​തി​ർ​ത്ത് ഒ​ന്നും പ​റ​യാ​നാ​കി​ല്ലെ​ന്നും കോ​വി​ഡ് ബാ​ധി​ത​രാ​യ ഡോ​ക്ട​ർ​മാ​ർ കൂ​ടി ചെ​ന്നി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ താ​ളം തെ​റ്റു​മെ​ന്നും ബെ​ൽ​ജി​യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ യൂ​ണി​യ​ൻ​സ് ത​ല​വ​ൻ ബി​ബി​സി​യോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.