പ്ര​തി​ഷേ​ധം ഫ​ലി​ച്ചു; പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Monday, November 23, 2020 1:26 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ ച​ര്‍​ച്ച നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും അ​ഭി​പ്രാ​യം കേ​ട്ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​ല​പാ​ട്.

എ​ൽ​ഡി​എ​ഫി​ലും സി​പി​എ​മ്മി​ലും പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി. ഇ​ട​ത് ചി​ന്ത​ക​ർ ഉ​ൾ​പ്പ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന് മ​നം​മാ​റ്റ​മു​ണ്ടാ​യ​ത്.

പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും അ​ല്ലാ​തെ​യും ന​ട​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ എ​ന്ന പേ​രി​ലാ​ണ് സ​ർ​ക്കാ​ർ പോ​ലീ​സ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ ഭേ​ദ​ഗ​തി എ​ല്ലാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്ന വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​തോ​ടെ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​യി​രു​ന്നു.

നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മം എ​ന്നു പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പ​ക​രം "ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​നി​മ​യോ​പാ​ധി​ക​ളി​ലൂ​ടെ’ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ൽ കു​റ്റ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള സ​ർ​ക്കാ​ർ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പോ​ലീ​സ് നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യെ​ന്ന ശ​ക്ത​മാ​യ വി​മ​ർ​ശ​നം പ്ര​തി​ക്ഷം ഉ​ന്ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ ഭേ​ദ​ഗ​തി​ക്കെ​തി​രേ ബി​ജെ​പി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ കൂ​ടി തീ​രു​മാ​നി​ച്ച​ത് സ​ർ​ക്കാ​രി​ന് കു​രു​ക്കാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.