നി​വാ​റി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞു; ചെ​ന്നൈ വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു
Thursday, November 26, 2020 12:11 PM IST
ചെ​ന്നൈ: തീ​രം തൊ​ട്ട​തോ​ടെ നി​വാ​ർ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​യു​ന്നു. ത​മി​ഴ്നാ​ട് ക​ട​ലൂ​രി​ല്‍ നി​ന്ന് തെ​ക്കു​കി​ഴ​ക്കാ​യി കോ​ട്ട​ക്കു​പ്പം ഗ്രാ​മ​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ആ​ദ്യ​മാ​യി ക​ര​തൊ​ട്ട​ത്. വ​രു​ന്ന മ​ണി​ക്കൂ​റു​ക​ളി​ൽ തീ​വ്ര​ത കു​റ​ഞ്ഞ് നി​വാ​ര്‍ കൊ​ടു​ങ്കാ​റ്റാ​യി മാ​റും.

നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ൽ ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ചെ​ന്നൈ​യി​ൽ പ​ല ഇ​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ക​ട​ലൂ​രി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വേ​ദാ​ര​ണ്യ​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് കു​ട്ടി മ​രി​ച്ചു. വി​ല്ലു​പു​ര​ത്ത് വീ​ടു​ത​ക​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു.


നി​വാ​ർ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യും ക​ര​യി​ല്‍ ക​ട​ന്ന​ത്. പു​തു​ച്ചേ​രി​ക്കും മാ​ര​ക്കാ​ന​ത്തി​നും ഇ​ട​യ്ക്കു​ള്ള തീ​ര​ത്താ​ണ് ചു​ഴ​ലി​ക്കാ​റ്റ് പ്ര​വേ​ശി​ച്ച​ത്. തീ​ര​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്ക് തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 135 കി​ലോ​മീ​റ്റ​റാ​ണ്. വ​രു​ന്ന മ​ണി​ക്കൂ​റു​ക​ളി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത ഇ​നി​യും കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.



ചെ​ന്നൈ, ചെ​ങ്ക​ല്‍​പ്പേ​ട്ട്, കാ​ഞ്ചീ​പു​രം പു​തു​ച്ചേ​രി, ക​ട​ലൂ​ർ, വി​ഴു​പു​രം തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. പു​തു​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ സ്വാ​മി​യു​ടെ വീ​ട് അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

12 മ​ണി​ക്കൂ​ര്‍ അ​ട​ച്ചി​ട്ട​തി​ന് ശേ​ഷം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തു​ച്ചേ​രി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ​സ്വാ​മി അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.