ക​ടം വാ​ങ്ങി​യ പ​ണ​ത്തെ ചൊ​ല്ലി ത​ർ​ക്കം; കൗമാരക്കാരൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി
Wednesday, December 2, 2020 1:57 PM IST
ന്യൂ​ഡ​ൽ​ഹി: ക​ടം വാ​ങ്ങി​യ പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ 17കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലെ മൈ​താ​ന്‍ ഗാ​ര്‍​ഹി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് 17 വയസുകാ​ര​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ സ​മ​യം ഇ​രു​വ​രും മദ്യലഹ​രി​യി​ലാ​യി​രു​ന്നു.

പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും സു​ഹൃ​ത്ത് 2,500 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തു തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ന​വം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മൈ​താന്‍ ഗാ​ര്‍​ഹിന് സ​മീ​പത്തെ ഷം​ഷാ​ന്‍ ഘ​ട്ടി​ന് അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു​വെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പി​ന്നീ​ട് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്ത​പ്പോ​ഴാ​ണ് ത​ല​യ്‌​ക്കേ​റ്റ മാ​ര​ക പ​രി​ക്കാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.